സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എയില്‍ ബംഗാള്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്രൂപ്പ് എയില്‍നിന്ന് ബംഗാളിനൊപ്പം തമിഴ്നാട്, രാജസ്ഥാന്, ആസാം ടീമുകളും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ക്വാര്‍ട്ടര്‍ ഇന്നറിയാം
ഗ്രൂപ്പ് ബിയില്‍ കേരളം ഇന്നു തങ്ങളുടെ അവസാന മത്സരത്തിന് ഇറങ്ങും. രാവിലെ ഒമ്പതിനു നടക്കുന്ന മത്സരത്തില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍. ഇന്നത്തോടെ ലീഗ് റൗണ്ട് പൂര്‍ത്തിയാകും. അതോടെ ക്വാര്‍ട്ടര്‍ തെളിയും.